Padmini Thomas: കോൺഗ്രസിലേക്ക് മടങ്ങാൻ കത്ത് നൽകി പത്മിനി തോമസ്, സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്
കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ പത്മിനി തോമസ് നൽകിയ കത്ത് സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്. ഡിമാൻഡുകളിലെന്ന് പത്മിനി.
ബിജെപി വിട്ട പത്മിനി തോമസ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ താൽപര്യമറിയിച്ച് നൽകിയ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയ പത്മിനി തിരിച്ചുവരവിനായി യാതൊരു ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് അറിയിച്ചു. മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്ന് കത്ത് നൽകാൻ ഇന്ദിരാ ഭവനിലെത്തിയതിന് പിന്നാലെ പത്മിനി തോമസ് പ്രതികരിച്ചു. തനിക്ക് യാതൊരു ഡിമാൻഡുകളുമില്ലെന്നും മരിക്കുമ്പോൾ ത്രിവർണ്ണപതാക പുതച്ച് ഉറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
രണ്ടര വർഷം മുൻപാണ് മകനൊപ്പം പത്മിനി തോമസ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ സ്ത്രീകൾക്ക് പരിഗണനയില്ലെന്നും ഗ്രൂപ്പ് നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ആരോപിച്ചായിരുന്നു പത്മിനി അന്ന് പാർട്ടി വിട്ടത്. കായിക രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്നായിരുന്നു അന്നത്തെ പ്രതികരണം. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു പത്മിനി തോമസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.