SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Pinarayi Vijayan: പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവും റദ്ദാക്കി

Kerala

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് അധികാര പരിധി മറികടക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

Written By Roniya Baby Updated by Roniya Baby
Published: Oct 21, 2026, 02:16 PM | Updated: Oct 21, 2026, 02:16 PM

തിരുവനന്തപുരം: പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണമാണ് സുപ്രീംകോടതി തടഞ്ഞത്. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. പിണറായി വിജയന് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ അനുമതിയും നൽകി. പിണറായി വിജയന് അപ്പീൽ നൽകാൻ ഒരാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായതായും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി നിരീക്ഷിച്ചു.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അധികാരപരിധി കടക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇതേ തുടർന്ന് ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് സുപ്രീംകോടതി ഹർജികൾ പരിഗണിച്ചത്. വ്യാഴാഴ്ചയാണ് സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ കേരള ഹൈക്കോടതി വിധിയുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 1.34ന് ആണ് ഇതിനെതിരെ സുപ്രീംകോടതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹർജി ഫയൽ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author