iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Idukki Wild Elephant AttacK: വീണ്ടും കാട്ടാന ആക്രമണം: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: വീണ്ടും കട്ടൻ ജീവനെടുത്തു. പന്നിയാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്തടിക്കുളം സ്വദേശിയായ വിജയൻ ആണ് കൊല്ലപ്പെട്ടത്. വിജയനെ ആക്രമിച്ചത് ചക്കക്കൊമ്പൻ ആണെന്നാണ് റിപ്പോർട്ട്.

കൃഷിയിടത്തിലെ ഷെഡിൽ താമസിച്ചിരുന്ന വിജയൻ തന്റെ വീടിനടുത്ത് കാട്ടാന ഇറങ്ങിയിട്ടുണ്ട് എന്നറിഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നിൽപെട്ട വിജയനെ ആന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി കാട്ടാനയുടെ ആക്രമണങ്ങൾ മേഖലയിൽ ഉണ്ടാകുന്നതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ഇതേ പ്രദേശത്ത് മധ്യപ്രദേശ്‌ സ്വദേശി ശിവകുമാറിനെ കാട്ടാന ആക്രമിച്ചു കൊന്നിരുന്നു.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീ ഇന്നലെ മരിച്ചു.

മണ്ണാർക്കാട് സ്വദേശി ബുഷാരയാണ് മരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.