Attapadi Murder Case: വീടിനുള്ളിൽ സ്ത്രീ മരിച്ച നിലയിൽ; തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയിട്ടുണ്ട്
Attapadi Murder Case: അട്ടപ്പാടിയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സിന്ധു എന്ന 53 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സിന്ധുവിന്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 11 മണിയോടെ അടുത്ത ബന്ധുക്കളാണ് സിന്ധുവിന്റെ മൃതദേഹം തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.
വീട്ടിൽ സിന്ധുവും ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് അട്ടപ്പാടി പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.