SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Wild Elephant Attack: വീണ്ടും ജീവനെടുത്ത്‌ കാട്ടാന; പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Edited by Ajitha Kumari Updated by Ajitha Kumari
Published: Aug 27, 2026, 12:33 PM | Updated: Aug 27, 2026, 12:33 PM

ഇടുക്കി: പൂപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചതായി റിപ്പോർട്ട്. സംഭവമേ നടന്നത് തലക്കുളം എസ്റ്റേറ്റിലാണ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ്.

ഗുരുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി ബിഎല്‍ റാം, തലക്കുളം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.

ഈ മേഖലയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; ഒരിടത്തും പ്രത്യേക മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. എന്നാൽ ഒരിടത്തും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും റിപ്പോർട്ടുണ്ട്.

ഇതുകൂടാതെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author