SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala School Kalolsavam 2027: സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്ത്; ജനുവരി 4 മുതൽ 8 വരെ 2

Kochi

65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2027 ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത് 27 വേദികളിലായി നടക്കും

Written By Mekha P Panicker Updated by Karthika V
Published: Oct 04, 2026, 07:54 PM | Updated: Oct 04, 2026, 07:54 PM

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ എറണാകുളത്ത് നടക്കും. 2027 ജനുവരി 4 മുതൽ 8 വരെ 27 വേദികളിലായി മത്സരങ്ങൾ അരങ്ങേറും. 65-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി മറൈൻ ഡ്രൈവാണ്. അതെസമയം സംസ്ഥാന സ്കൂൾ കായികമേള 2026 ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കും. പതിനായിരത്തിലധികം വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്.

64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം തൃശൂർ ജില്ലയിലാണ് നടന്നത്. അന്ന് 1028 പോയിന്റുകൾ നേടി കണ്ണൂർ ജില്ല സ്വർണ്ണക്കപ്പ് സ്വന്തമാക്കി. ആതിഥേയരായ തൃശൂർ 1023 പോയിന്റുകളോടെ രണ്ടാം സ്ഥാനവും, കോഴിക്കോട് 1017 പോയിന്റുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 25 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. പ്രശസ്ത ചലച്ചിത്ര താരം മോഹൻലാൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിജയികൾക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author