Actress Assault Case: വിചാരണക്കോടതി ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹർജി തള്ളി ഹൈക്കോടതി
Actress Attack Case: കോടതിയിൽ വെച്ച് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷക ടി.ബി. മിനി ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹർജി നൽകിയത് അഭിഭാഷക കോടതിയില്‍ ഉറങ്ങുകയായിരുന്നോ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു.
തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടിബി മിനി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ സമയത്ത് പത്തു ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അര മണിക്കൂര്‍ മാത്രമായിരുന്നു അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നുമടക്കമുള്ള വിമര്‍ശനങ്ങള്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്നും. ജഡ്ജിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഈ വർഷം ജനുവരി 12 നു ജഡ്ജി നടത്തിയ ഈ പരാമര്‍ശം കാരണം തന്റെ ജോലിക്ക് കളങ്കമുണ്ടായെന്നും വ്യാപകമായ സൈബര്‍ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വക്കേറ്റ് ടിബി മിനി ഹർജി നൽകിയത്. കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് നേരത്തെ ടിബി മിനി പരാതി നല്‍കിയെങ്കിലും ഈ അപേക്ഷയും എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ടിബി മിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.