SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Aluva Halloween Party Case: ഹാലോവിൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

Kochi

ആലുവയിലെ ഹാലോവിൻ പാർട്ടിക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

Edited by Karthika V Updated by Karthika V
Published: Nov 09, 2026, 09:26 PM | Updated: Nov 09, 2026, 09:26 PM

കൊച്ചി: ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. കടവന്ത്രയിൽ താമസിക്കുന്ന കോട്ടയം പെരുന്ന സ്വദേശി അലക്സ് (20) ആണ് പിടിയിലായത്. ആലുവ പോലീസ് ആണ് ഇയാളെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്തവർ പങ്കെടുത്ത പാർട്ടിയിൽ മദ്യം വിളമ്പിയതിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മദ്യത്തിന് പുറമെ പാർട്ടിയിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഇക്കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു ആലുവയിലെ ഒരു റിസോർട്ടിൽ ഹാലോവീൻ പാർട്ടി നടന്നത്. എറണാകുളത്തെ പ്രമുഖ വിദ്യാലയങ്ങളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അടക്കം 15 പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു.

പെൺകുട്ടികൾ മാത്രമാണ് പോകുന്നതെന്നായിരുന്നു കുട്ടികൾ വീടുകളിൽ അറിയിച്ചിരുന്നത്. എന്നാൽ സംശയം തോന്നി ഒരു കുട്ടിയുടെ പിതാവ് റിസോർട്ടിൽ നേരിട്ടെത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്തവർ അടക്കമുള്ളവർക്ക് അവിടെ മദ്യം നൽകിയ വിവരമറിയുന്നത്. തുടർന്ന് ഇദ്ദേഹം മറ്റ് മാതാപിതാക്കളെയും വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പാർട്ടിക്കിടെ മകൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുത്ത പാർട്ടിയിൽ മദ്യം വിളമ്പിയ സംഭവത്തിൽ റിസോർട്ട് ഉടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കും. റിസോർട്ട് മാനേജ്‌മെന്റിന്റെ അറിവോടെയാണോ മദ്യം വിളമ്പിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്തരം പാർട്ടികളുടെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി ലഹരി ഉപയോഗം നടക്കുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author