SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

R Sugathan: ബിജെപിക്ക് ആശ്വാസം; കൗൺസിലർ സുഗതന്റെ കാപ്പാ തടങ്കൽ ഹൈക്കോടതി റദ്ദാക്കി

Kochi

സുഗതൻറെ കരുതൽ തടവ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യയാണ് ഹർജി സമർപ്പിച്ചത്.

Edited by Karthika V Updated by Karthika V
Published: Oct 06, 2026, 05:51 PM | Updated: Oct 06, 2026, 05:51 PM

കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതന്റെ കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.

തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റിന്റെ കാപ്പാ തടങ്കൽ ഉത്തരവിനെതിരെയാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. കരുതൽ തടങ്കലിന് ആധാരമാക്കിയ രേഖകൾ പൂർണ്ണമായി നൽകിയില്ലെന്നും, പല പേജുകളും കാണാനില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വായിച്ചെടുക്കാൻ കഴിയാത്ത രേഖകൾ നൽകിയത് ചോദ്യം ചെയ്ത ഹർജിക്കാരി, കാപ്പാ ചുമത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു. തടങ്കലിന് ആധാരമാക്കിയ 7 കേസുകളിൽ പലതും രാഷ്ട്രീയ കൗണ്ടർ കേസുകളാണെന്നും, ഒത്തുതീർപ്പായ കേസിന്റെ വിവരങ്ങൾ അതോറിറ്റി തമസ്കരിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

തടങ്കൽ ഉത്തരവ് നടപ്പാക്കിയപ്പോൾ വിഷയം കൈകാര്യം ചെയ്ത മുൻ ഹൈക്കോടതി ഉത്തരവുകൾ അതോറിറ്റി പരിഗണിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കരുതൽ തടങ്കലിനെതിരെ നൽകിയ നിവേദനങ്ങൾ തീർപ്പാക്കുന്നതിൽ സർക്കാർ ബോധപൂർവ്വം കാലതാമസം വരുത്തിയ സാഹചര്യത്തിൽ സുഗതന്റെ തടങ്കൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് മോചിപ്പിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. വാദമുഖങ്ങൾ അംഗീകരിച്ചാണ് കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author