SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

California Double Murder Case: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

California Double Murder: ആഗസ്റ്റ് 28 ന് കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 21, 2026, 09:01 AM | Updated: Sep 21, 2026, 09:01 AM

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തും. വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

തൃശൂർ മുടിക്കോട് തെക്കുട്ട് സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി കാക്കനാട് ലെയ്ൻ ആൻമേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്. പ്രവാസി മലയാളികളെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത് കഴിഞ്ഞ മാസം 28 നായിരുന്നു. ഈ കൊലപാതകങ്ങൾ നടത്തിയത് അവരുടെതന്നെ സുഹൃത്തായ കോട്ടയം സ്വദേശി അനിലയാണ്.

മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമ്പോൾ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂർ മുടിക്കോട്ടെ വസതിയിലെത്തിച്ച ശേഷം ഇന്ന് വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കുമെന്നാണ് റിപ്പോർട്ട്. അതുപോലെ ആൻമേരിയുടെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പന്നിമറ്റം സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിലാകും ആൻമേരിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. വിദേശത്തുള്ള പ്രവാസി കൂട്ടായ്മകളുടെയും നോർക്കയുടെയും ഏകോപനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത് എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author