SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cheranalloor Accident: ജഡ്ജിയുടെ മകൻ വാഹനമോടിച്ചത് 104 കിമീ വേഗതയിൽ; നരഹത്യാക്കുറ്റം ചുമത്തി

Kochi

Cheranalloor Accident Updates: കേസിലെ നടപടി മരിച്ചുപോയ ജയപാലകൃഷ്ണന്റെ കുടുംബം അംഗീകരിച്ചില്ല.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 26, 2026, 09:17 AM | Updated: Oct 26, 2026, 09:17 AM

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ പതിനേഴുകാരൻ വാഹനം ഓടിച്ചത് 104 കിലോമീറ്റർ വേഗതയിൽ.

മാത്രമല്ല അമിതവേഗതയിൽ കാറോടിക്കുന്നതിനിടെ ദൃശ്യങ്ങളും പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിക്കെതിരെ പോലീസ് മോട്ടോർ വാഹന നിയമത്തിലെ 181,183 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ 105 വകുപ്പുപ്രകാരം നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ച നടപടി വിവാദമായതിന് പിന്നാലെയാണ് കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയത്. പ്രതി അഡീഷണൽ ജഡ്ജിയുടെ മകനാണ്. ഇതോടെ പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കും.

പോലീസിന്റെ ആദ്യ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേസിൽ പ്രതിക്കെതിരെ ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയത്.

ഞായറാഴ്ച പുലർച്ചെ 2.15 നും 2.30 നും ഇടയിലായിരുന്നു അപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന്റെ വാഹനത്തിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ പുറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും സ്‌കൂട്ടർ പൂർണമായും തകരുകയുമുണ്ടായി. പരിക്കേറ്റ ജയപാലകൃഷ്ണൻ മരിച്ചു. അപകടസമയത്ത് ശക്തമായ മഴയായതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് പ്രതിയുടെ മൊഴി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author