SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cheranalloor Accident: ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന; ആഡംബര ബൈക്കും, ഡിജിറ്റർ ഉപകരണങ്ങളും പിടിച്ചെടുത്തു

Kochi

Cheranalloor Accident Updates: പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 28, 2026, 07:14 AM | Updated: Oct 28, 2026, 07:14 AM

കൊച്ചി: ചേരാനല്ലൂർ അപകടത്തിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. 7 മണിക്കൂർ നീണ്ട പരിശോധനയാണ് ക്രൈം ബ്രാഞ്ചും പോലീസും നടത്തിയത്. പരിശോധനയും ആഡംബര ബൈക്ക്, ഡിജിറ്റർ ഉപകരണങ്ങളും പിടിച്ചെടുത്തു. ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനായ മകനാണ് എന്നാണ് റിപ്പോർട്ട്.

പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു പോലീസ് പരിശോധന നടത്തിയത്. ജഡ്ജിയുടെ അറസ്റ്റിനായി ഹൈക്കോടതിയുടെ അനുമതിക്കായി നില്കുനന്നതിനിടെയാണ് ഈ പരിശോധന പോലീസ് നടത്തിയത്. പരിശോധന നടത്തിയത് അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് എന്നാണ് റിപ്പോർട്ട്. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളും ചെക്ക് ചെയ്തിട്ടുണ്ട്.

ഇതിനിടയിൽ ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളും പോലീസും തമ്മിൽ ഇന്നലെ ചർച്ച നടത്തിയിരുന്നു. ജയബാലകൃഷ്ണന്റെ ബന്ധുക്കൾ അഭിഭാഷകനൊപ്പമാണ് പോലീസിനെ കാണാനെത്തിയത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള മുന്നോട്ടുള്ള നടപടി എന്താകുമെന്ന് ചർച്ചയിൽ വിശദീകരിച്ചു. വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഹൈക്കോടതിയായണെന്നും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും ചർച്ചയിൽ പോലീസ് കുടുംബാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു.

അപകടത്തിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ പൊലീസിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതിനായുള്ള ഉത്തരവ് ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇതിനിടയിൽ പ്രതിയുടെ ജമൈമ റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഇന്ന് ജില്ലാ കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author