SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Crime News: ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാക്കത്തിയുമായി ആക്രമിക്കാനെത്തി; ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

Kochi

കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി വാക്കത്തിയുമായി ആക്രമിക്കാനെത്തിയത്.

Written By Roniya Baby Updated by Roniya Baby
Published: Oct 08, 2026, 10:53 AM | Updated: Oct 08, 2026, 10:53 AM

കൊച്ചി: ഭാര്യയെ ആക്രമിക്കാൻ വാക്കത്തിയുമായി എത്തിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് സ്വദേശി ദിലീപ് (39) ആണ് ആക്രമണം നടത്തിയത്. ഇയാളെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഇല്ലക്കപ്പടി സ്വദേശി രാമചന്ദ്രൻ, ഭാര്യ പുഷ്പ എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ദിലീപ് ഭാര്യയുമായി വഴക്കുണ്ടാകുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാക്കത്തിയുമായി പിന്നാലെയെത്തുകയുമായിരുന്നു. വാക്കത്തിയുമായി ഇയാൾ ആക്രമിക്കാനെത്തുന്നത് കണ്ട് ഭയന്ന യുവതി സമീപത്തെ സ്വന്തം വീട്ടിലേക്ക് ഓടിക്കയറി.

പിന്നാലെയെത്തിയ ദിലീപ് ഭാര്യാമാതാവ് പുഷ്പയെയാണ് ആദ്യം വെട്ടിയത്. തലയിലും കൈകളിലും തോളിലും മുതുകിലും പുഷ്പയ്ക്ക് വെട്ടേറ്റു. ഒൻപത് വെട്ടുകളാണ് പുഷ്പയുടെ ശരീരത്തിലേറ്റത്. ഇവരെ ആക്രമിക്കുന്നത് തടയാനെത്തിയ രാമചന്ദ്രനും വെട്ടേറ്റു.

പരിക്കേറ്റ പുഷ്പയെയും രാമചന്ദ്രനെയും ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പുഷ്പയുടെ പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹിൽപാലസ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author