SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala High Court: കൊച്ചിയിലെ ഡിജെ പാർട്ടികൾ നിയന്ത്രിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി; ബാറുകൾക്ക് നൽകിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

Kochi

ഹോട്ടലുകൾക്ക് ബാർ 12 മണി വരെയും ആ സമയം വരെ ഡിജെ പാർട്ടിയും നടത്താമെന്നായിരുന്നു പോലീസ് നൽകിയ നോട്ടീസിൽ അറിയിച്ചിരുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Nov 10, 2026, 08:51 PM | Updated: Nov 10, 2026, 08:51 PM

കൊച്ചി: ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസ് ബാറുകൾക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. റാഡിസൻ ബ്ലൂ ഹോട്ടൽ നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഉത്തരവ്.

ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകപക്ഷീയമായി വെട്ടിക്കുറക്കാൻ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഡിജെ പാർട്ടികളുടെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണമെന്നും ശബ്ദമലിനീകരണം ഉണ്ടെങ്കിൽ പോലീസിന് ഇടപെടാമെന്നും കോടതി അറിയിച്ചു.

പുലർച്ചെ മൂന്ന് മണി വരെ ഹോട്ടലിന് പ്രവർത്തിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. 12 മണി വരെ മാത്രമേ ബാർ ഹോട്ടലുകൾ പ്രവർത്തിക്കാവൂ എന്നായിരുന്നു പോലീസ് നൽകിയ നോട്ടീസ്. കൊച്ചിയിലെ ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് നോട്ടീസ് നൽകിയത് എന്നായിരുന്നു പോലീസ് വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author