Air Concourse: 380 കോടിയുടെ നവീകരണം: എറണാകുളം സൗത്ത് സ്റ്റേഷനിൽ എയർ കോൺകോഴ്സ് വരുന്നു
)
എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ എയർ കോൺകോഴ്സിന്റെ (Air Concourse) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരമ്പരാഗത ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് (FOB) പകരം സ്റ്റേഷനിലെ ആറ് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ട് 25 മീറ്റർ വീതിയിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വിശാലമായ ഓവർഹെഡ് പ്ലാസയാണ് എയർ കോൺകോഴ്സ്.
കാഴ്ചയിൽ വിമാനത്താവളത്തിന്റെ ടെർമിനലുകൾക്ക് സമാനമായി പാസഞ്ചർ ലോഞ്ചുകൾ, ശുചിമുറികൾ, ഭക്ഷണശാലകൾ എന്നിവയും ഇവിടെയുണ്ടാകും. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് പൂർണ്ണമായി ഒഴിവാക്കാൻ എയർ കോൺകോഴ്സ് സഹായിക്കും. പ്ലാറ്റ്‌ഫോം നവീകരണം, പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ പണികൾ, മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്കൈവാക്കുകൾക്കായുള്ള പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. 2028 മാർച്ചോടെ ഈ പദ്ധതി പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെയും (Amrit Bharat Station Scheme) സ്റ്റേഷൻ പുനർവികസന പദ്ധതിയുടെയും ഭാഗമായി റെയിൽവേ നേരിട്ടാണ് ഇതിനുള്ള തുക അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ മേൽനോട്ടത്തിൽ ഈറോഡ് കേന്ദ്രീകരിച്ചുള്ള ശ്രീ വെങ്കിടാചലപതി എന്ന കമ്പനിയാണ് ഈ തുക വിനിയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മുൻപത്തെ കരാറുകാരുടെ വീഴ്ചയെത്തുടർന്ന് പുതിയ കരാർ നൽകിയാണ് ഇപ്പോൾ സ്റ്റേഷൻ നവീകരണ ജോലികൾ വേഗത്തിലാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)