Kakkanad Drug Bust: കാക്കനാട്ട് ലഹരിവേട്ട: എം.ഡി.എം.എയും പണവുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ
കാക്കനാട്ട് 38ഗ്രാം എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് അറസ്റ്റിലായത്.
കൊച്ചി: കാക്കനാട്ട് വൻ മയക്കുമരുന്ന് വേട്ട. 38 ഗ്രാം എം.ഡി.എം.എയും 15 ലക്ഷം രൂപയുമായി ഫാഷൻ ഫോട്ടോഗ്രാഫർ എക്സൈസിന്റെ പിടിയിലായി. കോട്ടയം സ്വദേശി അരുൺ കെ. നായരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിൽപ്പന പണമായി സൂക്ഷിച്ച തുകയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
സിനിമാ പ്രവർത്തകർ, ഐ.ടി ജീവനക്കാർ, വിദ്യാർഥികൾ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ ലഹരിവിൽപ്പന. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് എക്സൈസിന് ലഭിച്ചത്. കാക്കനാട് കേന്ദ്രമാക്കി കഴിഞ്ഞ കുറച്ചുകാലമായി മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഇയാൾ, രണ്ട് ദിവസത്തിനിടെ 500 ഗ്രാമോളം എം.ഡി.എം.എ വിറ്റഴിച്ചിരുന്നതായാണ് വിവരം.
ഗ്രാമിന് 3,000 രൂപ നിരക്കിലായിരുന്നു ഇയാൾ എം.ഡി.എം.എ വിറ്റിരുന്നത്. കാക്കനാട് മേഖലയിലെ ഐ.ടി ജീവനക്കാർ, വിദ്യാർഥികൾ, സിനിമാ മേഖലയിലുള്ളവർ എന്നിവരായിരുന്നു ഇയാളുടെ പ്രധാന ഉപഭോക്താക്കൾ. പിടിയിലാകുമ്പോൾ 38 ഗ്രാം എം.ഡി.എം.എയും 15 ലക്ഷത്തോളം രൂപയുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ചെറുകിട വിൽപ്പ നടത്തിയിരുന്നതിന്റെ തെളിവായി ചെറിയ തുകകളുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിയായ ഉബൈദ് എന്നയാളാണ് അരുണിന് ആവശ്യാനുസരണം എം.ഡി.എം.എ എത്തിച്ചുനൽകിയിരുന്നത്. ലഹരി കൈമാറിയതും വാങ്ങി ഉപയോഗിച്ചതുമായ മുഴുവൻ ആളുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.