SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Koder House Fire: ഫോർട്ട് കൊച്ചിയിലെ കേഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

Koder House Fire Accident: ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്നാണ് സംശയം. കെട്ടിടത്തിന്റെ മുകൾനില പൂർണ്ണമായും കത്തിനശിച്ചു.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 30, 2026, 08:32 AM | Updated: Sep 30, 2026, 08:32 AM

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ജൂത സംസ്‌കാരത്തിന്റെ അടയാളമായിരുന്ന കോഡര്‍ ഹൗസ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. തീപിടുത്തത്തിൽ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.

ഇന്നലെ വൈകുന്നേരം ഏഴേകാലോടെയാണ് ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. ശേഷം തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തിൽ ആളപായമില്ല എന്നാണ് റിപ്പോർട്ട്.

തീപിടിത്തത്തെ തുടർന്ന് മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കെട്ടിടം 200 വര്‍ഷത്തോളം പഴക്കമുള്ളതാനെന്നാണ് റിപ്പോർട്ട്. തീ പിടിത്തതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് ഫോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ഈ കോഡർ ഹൗസ് 1808 ല്‍ പ്രമുഖ ജൂത വ്യവസായിയായിരുന്ന സാമുവല്‍ എസ് കോഡര്‍ നിര്‍മ്മിച്ചതാണ്. ഇത് കോഡര്‍ കുടുംബത്തിന്റെ താമസ സ്ഥലമായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ആദ്യമായി വൈദ്യുതി എത്തിച്ച കൊച്ചിന്‍ ഇലക്ട്രിക് കമ്പനിക്ക് തുടക്കമിട്ടത് സാമുവല്‍ കേഡര്‍ ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author