SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cheranalloor Accident: സിഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കം

Kochi

ചേരാനല്ലൂര്‍ അപകടക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസുകാരെ സസ്പെന്‍‍ഡ് ചെയ്തു

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 27, 2026, 05:13 PM | Updated: Oct 27, 2026, 05:13 PM

കൊച്ചി: ചേരാനല്ലൂര്‍ അപകടത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുത്തു. സിഐ അടക്കമുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍ കെ. എസ്, എസ്ഐ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ് കെ. ടി, സിപിഒ അരുണ്‍ ജോഷി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. എഫ്ഐആറില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

എഡിജിപി പി. വിജയൻ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചേരാനല്ലൂരില്‍ നേരിട്ടെത്തി എഡിജിപി പരിശോധിച്ചിരുന്നു. ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. 17-കാരൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാർ മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദുർബല വകുപ്പുകൾ ചുമത്തി പതിനേഴുകാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അതേസമയം ചേരാനെല്ലൂര്‍ അപകടത്തിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. 17-കാരന് 25 വയസ്സ് വരെ ലൈസൻസ് നൽകുന്നത് വിലക്കാനും അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യാനും എംവിഡി നടപടികൾ ആരംഭിച്ചു.

ഔദ്യോഗിക അനുമതിയില്ലാതെ കുട്ടിയുടെ പിതാവായ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ചുമതലയുള്ള ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author