SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

സെക്സ് റാക്കറ്റ് കേസ് അതിജീവിതയ്ക്ക് ഭീഷണി: ഗുണ്ടാത്തലവൻ പിടിയിൽ

Kochi

Maradu Modelling Sex Case: കേസിൽ ആറുപേർ അറസ്റ്റിലായിട്ടുണ്ട്.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 19, 2026, 12:06 PM | Updated: Oct 19, 2026, 12:06 PM

മരട്: സെക്സ് റാക്കറ്റ് കേസ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാത്തലവൻ അറസ്റ്റിൽ. ആലുവ കമ്പനിപ്പടി സ്വദേശി നൗഫൽ ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.

അതിജീവിതയുടെ പേരടക്കം സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിലായിരുന്നു പോലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്. മോഡലിംഗിന്റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ചു സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് മരട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ പ്രതിയായ തൻറെ ലിവിങ് ടുഗദറിനെ ഒഴിവാക്കണം എന്നായിരുന്നു നൗഫലിന്റെ ആവശ്യം . കേസിൽ ഇയാളുടെ സുഹൃത്ത് ഉൾപ്പെടെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്.

ഇതിനിടയിൽ നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യം കോടതി നിഷേധിച്ചു. മുഖ്യപ്രതി സുഹൈൽ അടക്കം നാലു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷയെ തള്ളിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author