SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rapper Vedan: വേടനു വിദേശത്തേക്ക് പോകാൻ പിസിസി നൽകാൻ ഹൈക്കോടതി നിര്‍ദേശം

Kochi

Rapper Vedan: വിവിധ കേസുകളിൽ പ്രതിയായത് കാരണം പിസിസി അനുവദിക്കാത്തതിനാലാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 06, 2026, 09:30 AM | Updated: Oct 06, 2026, 09:30 AM

കൊച്ചി: വേടനു വിദേശത്തേക്ക് പോകാൻ പിസിസി നൽകാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സംഗീത പരിപാടി അവതരിപ്പിക്കാൻ യുകെയിലും അയർലണ്ടിലും പോകാനാണ് വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു കൊണ്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി റീജണൽ പാസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയത്.

വിവിധ കേസുകളിൽ പ്രതിയായതിന്റെ അടിസ്ഥാനത്തിൽ പിസിസി അനുവദിക്കാത്തതിൽ വേടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിവിധ കേസുകളിൽ പ്രതിയാണെന്ന് കാണിച്ചു പ്രതികൂലമായ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും പ്രത്യേക പിസിസിയെ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ക്രിമിനല്‍ കേസ് നിലവിലുണ്ടെങ്കിലും അതുപരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്കു പോകാന്‍ ഒരാള്‍ക്ക് അര്‍ഹതയുണ്ടെന്ന മുന്‍ ഉത്തരവ് ഹൈക്കോടതി കണക്കിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രത്യേക പിസിസി അനുവദിക്കാന്‍ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ നിര്‍ദേശിച്ചുവെങ്കിലും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ മാത്രമേ രാജ്യം വിടാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author