SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala HC: പിണറായിക്കും കുടുംബത്തിനുമെതിരായ അന്വേഷണം: വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാൻ ഇ.ഡിക്ക് നിർദേശം

പിണറായിക്കും കുടുംബത്തിനുമെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

Edited by Karthika V Updated by Karthika V
Published: Sep 26, 2026, 02:55 PM | Updated: Sep 26, 2026, 02:55 PM

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങൾ സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാനാണ് നിർദ്ദേശം. ജസ്റ്റിസ് എ. ബദറുദീൻ ആണ് ഇ.ഡിക്ക് നിർദേശം നൽകിയത്. ഇ.ഡി നൽകിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നതിന് മുൻപായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി, കേസ് ഈ മാസം 29-ലേക്ക് മാറ്റി.
‌
കെ.എം.ഷാജഹാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരി​ഗണിച്ചത്. ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്ന് കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. വീണ സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും, ഇവർക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നുമായിരുന്നു പോലീസ് മേധാവിക്ക് ഇഡി നൽകിയ വിവരങ്ങൾ. ഇത് മുൻനിർത്തിയാണ് കെഎം ഷാജഹാൻ ഹർജി നൽകിയത്. സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ഹർജിക്കാരന്റെ ആവശ്യം ഇഡിയും അം​ഗീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പിഎംഎൽഎ നിയമം 66(2) പ്രകാരം ഇത്തരമൊരു വിവരം പൊലീസിന് കൈമാറിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുണ്ട്. അതുകൊണ്ട് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ മറ്റു മാർ​ഗങ്ങളില്ലെന്നായിരുന്നു ഇഡിയുടെ വാദം. എഫ്ഐആറിന് മുമ്പ് സർക്കാരിന് അന്വേഷണം നടത്താമെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്ന് അഡ്വക്കറ്റ് ജനറലും വാദിച്ചു. പൊതുതാൽപര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ പൊതുതാൽപര്യ ഹർജിയാണ് നൽകേണ്ടതെന്ന് സർക്കാർ പറഞ്ഞു. തുടർന്ന് വിഷയത്തിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author