Highrich Fraud Case: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി, കീഴടങ്ങാൻ കോടതി ഉത്തരവ്
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഡയറക്ടർ കെ.ഡി പ്രതാപൻറെ ജാമ്യം റദ്ദാക്കി.
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യം റദ്ദാക്കി എറണാകുളം പി.എം.എൽ.എ (PMLA) കോടതി. വരുന്ന തിങ്കളാഴ്ച കീഴടങ്ങാനും പ്രതാപന് കർശന നിർദേശം നൽകിയിട്ടുണ്ട്.
കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ 19 മാസത്തോളം ജയിലിൽ കഴിഞ്ഞിരുന്ന പ്രതാപന് ഇതേ പി.എം.എൽ.എ കോടതി തന്നെയാണ് ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാത്ത സാഹചര്യം കണക്കിലെടുത്തും, ജാമ്യം നിഷേധിക്കാനുള്ള മറ്റ് കാരണങ്ങളൊന്നും ഇല്ലാത്തതിനാലുമാണ് അന്ന് കോടതി ജാമ്യം നൽകിയിരുന്നത്.
ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം എറണാകുളം പി.എം.എൽ.എ കോടതി മുൻ ഉത്തരവ് പുനഃപരിശോധിക്കുകയും പ്രതാപന്റെ ജാമ്യം റദ്ദാക്കുകയുമായിരുന്നു.
2024 ജൂലൈയിലാണ് ഹൈറിച്ച് വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി കണ്ടെത്തുകയും ഇ.ഡി കോടതിയിൽ ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈറിച്ചിനെതിരെ അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.