Kalamassery Gang Rape Case: യുവതിയുടെ ആന്തരികാവയങ്ങൾക്ക് പൊള്ളലേറ്റു!
Sexual assault at spa: കളമശ്ശേരി കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കൊച്ചി: കളമശ്ശേരി സ്പായിൽ ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും 2 പേർ കൂടി പിടിയിലാകാനുണ്ടെന്നുമാണ് പീഡിപ്പിക്കപ്പെട്ട യുവതിയുടെ ഭർത്താവ് പറയുന്നത്.
പൊലീസിന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. യുവതിയുടെ മൊഴി പോലീസ് ബുധനനാഴ്ച എടുത്തതായിട്ടാണ് റിപ്പോർട്ട്. യുവതിക്ക് രാസലഹരി മരുന്ന് ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുടനെന്നും, ലഹരി വസ്തുക്കൾ വലിപ്പിക്കുകയും വെള്ളത്തിൽ കലർത്തി കുടിപ്പിക്കുകയും ചെയ്തുവെന്നും മൊഴിയിൽ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ പ്രതിയായ സഹോദരിയും അതിജീവിതയെ കാണാനെത്തിയിരുന്നുവെന്നും കെയിൽ നിന്നും പിന്മാറാൻ അവർ ആവശ്യപ്പെട്ടുമെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. പക്ഷെ ഞങ്ങൾ കേസുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് യുവതിയുടെ പങ്കാളി പറയുന്നത്. സംഭവത്തിനു പിന്നാലെ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്ക് ലസ്നസ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം വേണമെന്ന് സ്പാ വെൽനസ് ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ യുവതിയെ സ്പായിൽ ജോലി നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ശ്രീരാജിനെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ടെന്നും ഇയാൾ ബിനാമി പേരുകളിൽ കൂടുതൽ സ്പാകൾ നടത്തുന്നതായി സംശയിക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെ തടുർന്ന് സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി പരാതിയുണ്ടെന്നു പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല അത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതലെന്നും പറഞ്ഞിരുന്നു. ഇതിനിടയിൽ യുവതിയെ വനിതാ കമ്മീഷൻ അംഗങ്ങളും സന്ദർശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.