Kerala High Court: ഹൈക്കോടതി വിധി വിസിക്ക് തിരിച്ചടി; കാലടിയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി.
)
കൊച്ചി: കാലടി സർവകാലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ വിഷയത്തിൽ സർവകലാശാല പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി വിധി വിദ്യാർത്ഥികൾക്ക് അനുകൂലമായതോടെ നിരാഹാരമിരിക്കുന്നവർ സമരം അവസാനിപ്പിക്കും. സസ്പെൻഡ് ചെയ്ത് 84 ദിവസം പിന്നിടുമ്പോഴാണ് കോടതി വിധി വരുന്നത്.
നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട സർവകലാശാലയുടെ തീരുമാനവും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇന്ന് തന്നെ വിദ്യാർഥികളെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും, ചട്ടങ്ങൾ പാലിച്ച് പുതിയ അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമാകരുതെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)