Kochi Accident Case: 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
Cheranalloor Accident Case: കേസിൽ തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന പരാതി പിന്നീടാണ് ഉയര്‍ന്നത്.
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തിലെ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്. ഹർജി പരിഗണിക്കുന്നത് എണാകുളം അഡീഷണല്‍ സെഷന്‍കോടതിയാണ്.
പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും ഇന്ന് പരിഗണിക്കും. ഇതിനിടയിൽ കേസിൽ ജഡ്ജി തെളിവു നശിപ്പിച്ചുവെന്ന ആരോപണത്തിൽ മരിച്ച ജയബാലകൃഷ്ണൻറെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങളുൾപ്പെടെ കൈമാറിയെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.
അപകടശേഷം പ്രതിയുടെ പിതാവായ ജഡ്ജി സ്ഥലത്തെത്തുകയും അവിടെ ഏറെ നേരം ചെലവഴിച്ചെന്നും ആരോപണം ഉണ്ടായിരുന്നു തുടർന്നാണ് ജയപാലകൃഷ്ണന്റെ കുടുംബം തെളുവു നശിപ്പാക്കാൻ ശ്രമം നടത്തിയെന്ന് പരാതി ഉയർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസില്‍ ബിഎന്‍എസ് 238ാം വകുപ്പ് അന്വേഷണ സംഘം ചേര്‍ത്തു.
ഇതിനിടയിൽ പ്രതിയായ 17 കാരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചുവെന്ന സംഭവത്തിൽ 28 കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.