Kochi Assault Case: കൊച്ചി ബലാത്സംഗ കേസ്; ഒളിവിൽപ്പോയ പ്രതിയ്ക്കായി അന്വേഷണം ഊർജിതം, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും
കൊച്ചി ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതി ജോൺസണിനായി അന്വേഷണം ഊർജിതമാക്കി.
കൊച്ചി: ചികിത്സയ്‌ക്കെത്തിയ 50-കാരിയെ സൗഹൃദം നടിച്ച് മദ്യം നൽകി മയക്കി പീഡപ്പിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി ജോൺസൺ കെ. വർഗീസിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുൻകൂർ ജാമ്യത്തിനായി പ്രതി ശ്രമം നടത്തുന്നതായും വിവരമുണ്ട്.
അഭിഭാഷക കൂടിയായ യുവനടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), സഹായി കെ.ബി. വിഷ്ണു (31) എന്നിവർ അറസ്റ്റിലായ കടവന്ത്ര ബ്ലാക്ക്‌മെയിലിങ് കേസിലാണ് ഡോക്ടർ കുടുങ്ങുന്നത്. നടിയും സംഘവും ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപയുടെ വസ്തുക്കൾ അപഹരിച്ചെന്നായിരുന്നു കടവന്ത്ര പോലീസിൽ ഡോക്ടർ നൽകിയ പരാതി. ഈ പരാതിയിലാണ് അതുല്യ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്.
ഇതിനിടെയാണ് നടിയുടെ ബന്ധുവായ 50-കാരി ഡോക്ടർക്കെതിരേ പീഡനപരാതി നൽകുകയായിരുന്നു. ഇൻഫോപാർക്ക് പോലീസിലാണ് പരാതി നൽകിയത്. മദ്യം നൽകിയശേഷം ഇവരെ കാക്കനാട് പരിസരത്തുള്ള ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അതിനിടെ കേസിലെ പ്രതി ജോൺസൺ കെ. വർഗീസ്, മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. അതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പോലീസിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.കസ്റ്റഡി അപേക്ഷ ഉടൻ കടവന്ത്ര പോലീസ് നൽകും. ഡോക്ടറെ ആക്രമിച്ച കേസിൽ അഞ്ചുപേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.
അതിനിടെ ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരാതിക്കാരിയായ 50 കാരിയുടെ പക്കൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഇവരുടെ മൊഴി രേഖപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.