SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Metro: ​പ്രവർത്തന മികവിന് ഇരട്ട നേട്ടം! കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി കൊച്ചി മെട്രോ

Kochi

കേന്ദ്ര ഭവന, നഗരമന്ത്രാലത്തിൻറെ പുരസ്കാരങ്ങളാണ് കൊച്ചി മെട്രോയുടെ പ്രവർത്തന മികവിന് ലഭിച്ചിരിക്കുന്നത്.

Edited by Karthika V Updated by Karthika V
Published: Oct 17, 2026, 04:07 PM | Updated: Oct 17, 2026, 04:07 PM

കൊച്ചി: മികച്ച മാതൃകകൾക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്.

ഒഡീഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിക്കുന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' കോൺഫറൻസിനോട് അനുബന്ധിച്ചാണ് പുരസ്കാര പ്രഖ്യാപനം വന്നിരിക്കുന്നത്. ഒക്ടോബർ 23, 24 തീയതികളിൽ കോൺഫറൻസ് നടക്കുന്നത്. സമാപന ചടങ്ങിൽ കേന്ദ്രമന്ത്രി മനോഹർ ലാൽ അവാർഡുകൾ സമ്മാനിക്കും.

എല്ലാവർക്കും സുഗമവും മികച്ചതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിലും നഗരഗതാഗത രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ വിജയകരമായി നടപ്പിലാക്കുന്നതിലും കൊച്ചി മെട്രോ നടത്തുന്ന തുടർച്ചയായ മുന്നേറ്റങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.

അതേസമയം കാക്കനാട് ഇൻഫോപാർക്ക് മുതൽ കലൂർ വരെയുള്ള മെട്രോ റെയിൽ പാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് തീരുമാനമായി. പടമുകളിലും പാലാരിവട്ടത്തും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് എറണാകുളം കളക്‌ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി ഒരു മാസത്തിനകം സ്ഥലമേറ്റെടുക്കുന്നത് പൂർത്തിയാക്കണം എന്നതാണ് ലക്ഷ്യം.

പടമുകൾ, പാലാരിവട്ടം എന്നിവിടങ്ങളിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കളക്‌ടർ എസ് ഷാജഹാൻ പറഞ്ഞു. ഈ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കൽ കഴിയുന്നതോടെ മെട്രോ റെയിലിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകും.

പാലാരിവട്ടത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കുറവാണ്. എന്നാൽ നഷ്‌ടപരിഹാരം നൽകേണ്ട ആളുകളുടെ എണ്ണം കൂടുതലാണ്. ഭൂവുടമകൾക്ക് പുറമേ കെട്ടിടങ്ങളിലെ മുറികൾ വാടകയ്ക്കെടുത്തവർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും ഭൂമി ഏറ്റെടുക്കന്നതിന് നഷ്‌ടപരിഹാരം നൽകണം. ഇവരുടെ അവകാശവാദങ്ങൾ കേൾക്കുന്ന നടപടികൾ പൂർത്തിയായി.

ഇനി ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാക്കാനുള്ളത് ഇൻഫോപാർക്ക് മേഖലയിലാണ്. ഇവിടെ മെട്രോ റെയിലിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ശേഷിക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ നിർമ്മാണത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. റൂട്ടിലെ 11 മെട്രോ സ്‌റ്റേഷനുകളിൽ 9 ഇടങ്ങളിലും നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം

TAGS:

About the Author