Kochi Metro Phase 3: കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു
Kochi Metro Phase 3: സാധ്യതാ പഠനത്തിൽ നിരവധി തടസ്സങ്ങൾ കണ്ടെത്തിയതിനാൽ അങ്കമാലി റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിക്കണമെന്ന ആവശ്യം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല
കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക്. മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന രീതിയിലാണ് ഡിപിആര്‍.
മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം പതിനെട്ട് കിലോമീറ്ററോളമാണ്. ഈ രേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും. ആലുവ മുതൽ തൃപ്പുണിത്തുറ വരെ 27 കിലോമീറ്ററാണ് നിലവിലെ മെട്രോ സർവീസ്. ഇതിനിടയിൽ കലൂരിൽ നിന്നും ഇൻഫോ പാർക്കിലേക്ക് മെട്രോ നീട്ടുന്നതിന്റെ ജോലികൾ നടക്കുന്നുണ്ട്. ആഗസ്‌റ്റോടെ കമ്മീഷൻ ചെയ്യാനാകുമെന്നാണ് കെഎംആർഎല്ലിന്റെ റിപ്പോർട്ട്.
മെട്രോ സർവീസ് ആരംഭിച്ചതോടെ സർവീസ് നെടുമ്പാശ്ശേരി വഴു അങ്കമാലിയിലേക്ക് നീട്ടണമെന്ന് ആവശ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെഎംആർഎൽ പഠനം നടത്തിയ റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.