SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Metro: കൊച്ചി മെട്രോയിൽ സുരക്ഷാ വീഴ്ചയും വിവരച്ചോർച്ചയും, ആശയവിനിമയ ചട്ടങ്ങൾ കർശനമാക്കി KMRL

സുരക്ഷാ വീഴ്ചയെ തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ജീവനക്കാർക്കായി കർശന ആശയവിനിമയ ചട്ടങ്ങൾ നടപ്പിലാക്കി.

Written By Mekha P Panicker Updated by Roniya Baby
Published: Sep 24, 2026, 06:01 PM | Updated: Sep 24, 2026, 06:01 PM

കൊച്ചി: സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തങ്ങളുടെ ആശയവിനിമയ ചട്ടങ്ങൾ കർശനമാക്കി. സ്ഥാപനത്തിന് പുറത്തേക്ക് ഔദ്യോഗിക കത്തുകൾ അയക്കുന്നതിനോ മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കിടുന്നതോ ഇനിമുതൽ ജീവനക്കാർ ഉയർന്ന തലത്തിലുള്ള അനുമതി നേടണം. മാനേജിങ് ഡയറക്ടർ ജി. പ്രിയങ്ക പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സമഗ്ര സർക്കുലർ പുറത്തിറക്കി. ചട്ടം ലംഘിച്ചാൽ കർശന അച്ചടക്ക നടപടി ഉണ്ടാകും.

കലൂർ മെട്രോ സ്റ്റേഷനിലെ കെഎംആർഎൽ അഡ്മിൻ ഓഫീസിലെ കമ്പ്യൂട്ടറും ഐടി സിസ്റ്റവും അനധികൃതമായി ഉപയോഗിച്ച് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക രേഖകളും ചോർത്തി യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റിഫോം ആൻഡ് ഡെവലപ്‌മെന്റ് ഫോറം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ ഇടയിലുള്ള ആഭ്യന്തര ചേരിപ്പോരാണ് വിവരങ്ങൾ ചോരാനുള്ള കാരണമെന്നാണ് നിഗമനം.

സംഭവത്തിൽ കൊച്ചി മെട്രോ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പത്ത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചിലരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ മെയിൽ ഐഡിയുടെ ലോഗിൻ വിവരങ്ങൾ നൽകാൻ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author