SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Metro: കൊച്ചി മെട്രോ മൂന്നാംഘട്ടത്തിൽ ഭൂ​ഗർഭപാതയില്ല; ഡിപിആർ സർക്കാരിന് സമർപ്പിച്ചെന്ന് കെഎംആ‍ർഎൽ

Kochi Metro Phase 3 DPR: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട ഡിപിആർ പ്രകാരം പൂർണമായും മൽപാതയായാണ് 18.09 കിലോമീറ്റർ ദൂരത്തിൻറെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Sep 03, 2026, 11:34 AM | Updated: Sep 03, 2026, 11:34 AM

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ ഭൂഗർഭപാതയില്ലെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമായ ആലുവ-അങ്കമാലി റൂട്ടിൽ എയർപോർട്ട് ഭാഗത്ത് മെട്രോപാത ഭൂമിക്കടയിലൂടെയാണ് കടന്നുപോകുകയെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് കെഎംആർഎൽ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൻറെ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഡിപിആർ സമർപ്പിച്ചതായും ഇത് നിലവിൽ സർക്കാരിൻറെ പരിഗണനയിലാണെന്നും കെഎംആർഎൽ വ്യക്തമാക്കി. ഈ ഡിപിആർ പ്രകാരം, മൂന്നാംഘട്ടത്തിലെ 18.09 കിലോമീറ്റർ ദൂരം പൂർണമായും മേൽപാതയായാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ നിർമിക്കാനായി വിഭാവനം ചെയ്യുന്ന പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാരിന് കെഎംആർഎൽ സമർപ്പിച്ചിരുന്നു. ആലുവ-നെടുമ്പാശേരി-അങ്കമാലി റൂട്ടിലാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. ആലുവയിൽ നിന്ന് കരിയാട് വരെ മെട്രോ റെയിൽ റോഡിന് മുകളിലൂടെയും എയർപോർട്ട് ഭാഗത്ത് ഭൂഗർഭപാതിയിലൂടെയുമാണെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ പ്രചരണങ്ങളാണ് ഇപ്പോൾ കെഎംആർഎൽ തള്ളിയിരിക്കുന്നത്.

മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് വിവരം. നാല് അലൈൻമെൻറുകളിലായി എയർപോർട്ട് വഴിയുള്ള പാതയാണ് നിലവിൽ പരിഗണിക്കുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, കവരപ്പറമ്പ്, നായത്തോട്, എൽഎഫ് ഹോസ്പിറ്റൽ, അരീക്കൽ ജങ്ഷൻ, അങ്കമാലി ടൌൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിങ്ങനെയാകും സ്റ്റേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author