SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Synagogue Arson Case: എബിനെതിരെ യുപിഎ ചുമത്തി; അനേഷണം NIA ഏറ്റെടുക്കും!

Kochi

Kochi Synagogue Arson Case: എബിൻ മറ്റു സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളിലും തീവ്രവാദ സ്വഭാവമുള്ളതായാണ് കണ്ടെത്തൽ.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 23, 2026, 12:38 PM | Updated: Oct 23, 2026, 12:38 PM

കൊച്ചി: സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ പ്രതി എബിൻ പോളിനെതിരെ യുപിഎ ചുമത്തി അന്വേഷണ സംഘം. കേസ് എൻഐഎ ഏറ്റെടുക്കുമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറയുന്നത്.

സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും അതിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണെന്നും സംഭവത്തിന് പിന്നിൽ കൂടുതൽപേർ ഉണ്ടോയെന്ന് സംശയമുണ്ടെന്നും കൊച്ചി സിറ്റി പോലീസ് മാക്കീശനാർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. എബിനെതിരെ യുഎപിഎയിലെ 16.18 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമം, ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണങ്ങളും ഗൂഢാലോചനയും തടുങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തുന്നത്.

എബിനെ കുറിച്ചു കൂടുതൽ അറിയാനായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇയാൾ പഠിചിരുന്ന പൂനെയിലെ വിദ്യാഭാസ സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. സംഭവത്തിന് ഗൗരവം ഏറിയത് സിനഗോഗിന് മുന്നിലെ തീവെപ്പ് വിഷയത്തിന് മുന്നേ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിന് തീവെച്ചതിന് പിന്നിലും എബിനാണ് എന്നത് അന്വേഷണ സംഘം കണ്ടെത്തിയതിനെ തടുർന്നാണ്. ഇതിനു ശേഷമാണ് കേസിൽ കർശന വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

സംഭവത്തിൽ അറസ്റ്റു ചെയ്ത എബിനെ ചോദ്യം ചെയ്തതിൽ നിന്നും ബോസ് എന്ന് വിളിക്കുന്ന വ്യക്തയുടെ നിർദ്ദേശപ്രകാരമാണ് താൻ കൃത്യങ്ങളെല്ലാം നിർവഹിച്ചതെന്ന് എബിൻ പോലിസിനോട് മൊഴി നൽകിയിരുന്നു. പക്ഷെ ഈ ബോസ് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തനിക്ക് നിർദ്ദേശം നൽകിയത് വിക്രം എന്ന ആളാണെന്നാണ് എബിൻ മൊഴി നൽകിയത് ഇയാൾ വിദേശത്തുനിന്നുള്ള ആരെങ്കിലും ആണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

അറസ്റ്റിലായ എബിൻ പോൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ അന്വേഷണ സംഘം വാങ്ങിയേക്കുമെന്നും റിപ്പോർട്ടുണ്ട്. പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത് പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author