SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Synagogue Fire: കൊച്ചി സിനഗോഗ് തീവെപ്പ് കേസിൻറെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

Kochi

പ്രതി എബിൻ പോൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് സിന്തറ്റിക് ലഹരികൾ കണ്ടെത്തിയിരുന്നു.

Written By Roniya Baby Updated by Roniya Baby
Published: Oct 29, 2026, 10:01 PM | Updated: Oct 29, 2026, 10:01 PM

കൊച്ചി: ജൂതപ്പള്ളിക്ക് മുൻപിൽ ഉണ്ടായ തീവയ്പ്പ് കേസിൻറെ അന്വേഷണം എൻഐഎ അന്വേഷിക്കും. തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ് എൻഐഎ അന്വേഷണം. പ്രതിയായ എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയിരുന്നു.

പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ കാറിൽ എത്തി പെട്രോൾ ഒഴിച്ച് സിനഗോഗിന് പുറത്ത് തീയിടുകയായിരുന്നു. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ പ്രതി ചാറ്റ് നടത്തിയിട്ടുണ്ടെന്നും ബോസ് എന്ന ടെലഗ്രാം അക്കൌണ്ട് ഇയാളെ നിയന്ത്രിച്ചിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ആക്രമണത്തിന് ശേഷം ഇയാൾ രണ്ട് ലക്ഷം രൂപ ക്രിപ്റ്റോ കറൻസി വഴി കൈപ്പറ്റിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് സിന്തറ്റിക് ലഹരികളും കണ്ടെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author