KSRTC BUS: പ്രിയദർശിനി ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി
സ്ത്രീത്വത്തെ അപമാനിച്ച കണ്ടക്ടർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി പറവൂർ പോലീസിൽ പരാതി നൽകി.
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിക്ക് നേരെ കണ്ടക്ടറുടെ അധിക്ഷേപവും മോശം പെരുമാറ്റവും. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസിലാണ് സംഭവം.
വസ്ത്രധാരണത്തെയും രൂപത്തെയും പരിഹസിച്ച് വിദ്യാർഥിനിക്ക് സൌജന്യ ടിക്കറ്റ് നൽകാൻ കണ്ടക്ടർ വിസമ്മതിക്കുകയായിരുന്നു. പെൺകുട്ടിയാണെന്ന് തിരിച്ചറിയാൻ വസ്ത്രമഴിച്ച് പരിശോധിക്കണമെന്നും ആൾക്കൂട്ടത്തോട് ഇവരെ കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുമോയെന്ന് ഉച്ചത്തിൽ ചോദിച്ചുവെന്നും പെൺകുട്ടി ആരോപിച്ചു.
കണ്ടക്ടറുടെ ആക്ഷേപകരമായ വാക്കുകൾ തനിക്ക് വലിയ മാനസിക വിഷമവും നാണക്കേടും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനി പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ച കണ്ടക്ടർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.