SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

നേപ്പാളി ബാലന് പുതുജീവനേകി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ; 'ഹൃദ്യം' പദ്ധതിയിലൂടെ ചികിത്സ

Kochi

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൌണ്ടേഷൻറെ ഹൃദ്യം പദ്ധതിയിലൂടെ നേപ്പാളി ബാലന് പുതുജീവിതം.

Edited by Karthika V Updated by Karthika V
Published: Oct 10, 2026, 07:57 PM | Updated: Oct 10, 2026, 07:57 PM

കൊച്ചി: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഇടപെടലിൽ നേപ്പാളി ബാലൻ ബിക്രമിന് പുതുജീവിതം. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘ഹൃദ്യം’ പദ്ധതിയിലൂടെയാണ് കുട്ടിക്ക് ആവശ്യമായ അടിയന്തര ചികിത്സ നൽകിയത്. വയനാട് മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനാണ് ബിക്രമിന്റെ ഗുരുതരമായ ആരോഗ്യസ്ഥിതി ഫൗണ്ടേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ചികിത്സാ സഹായം ഏറ്റെടുക്കുകയായിരുന്നു.

ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പോലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ബിക്രം പൂർണ ആരോഗ്യവാനായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മൂന്ന് വർഷം മുൻപാണ് പിതാവ് ദല്ലോ സൗദിനൊപ്പം ബിക്രവും കുടുംബവും വയനാട്ടിലെത്തിയത്. സി.കെ. ശശീന്ദ്രന്റെ കൃഷിസ്ഥലത്ത് ജോലി ചെയ്തുവരുന്നതിനിടെയാണ് കുടുംബത്തിന്റെ അവസ്ഥയും കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം അറിയുന്നത്. പരിശോധനയിൽ ബിക്രമിന് 'പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്' എന്ന ഹൃദയവൈകല്യവും ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദ്ദവും കണ്ടെത്തുകയായിരുന്നു. തുടർന്ന് വയനാട്ടുകാരൻ കൂടിയായ സിനിമാ താരം അബു സലിമിലൂടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെ കുറിച്ചറിഞ്ഞ സി.കെ. ശശീന്ദ്രൻ മമ്മൂട്ടിയുമായി സംസാരിച്ചതോടെയാണ് കുട്ടിക്ക് സൗജന്യ അടിയന്തര ചികിത്സയ്ക്ക് വഴിയൊരുങ്ങിയത്.

ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ ചേർന്നാണ് ബിക്രമിന്റെ ഹൃദയത്തിലെ സുഷിരം താക്കോൽദ്വാര മാർഗ്ഗത്തിലൂടെ (Keyhole Procedure) വിജയകരമായി അടച്ചത്. പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരന്റെ നേതൃത്വത്തിലായിരുന്നു സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാതൽ, പീഡിയാട്രിക് കാർഡിയാക് അനസ്തീസിയോളജി കൺസൾട്ടന്റ് ഡോ. കെ. ബിജിന ഭരതൻ എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author