Kochi Murder Case: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു
Kochi Crime Updates: ജിഷ്ണുവിന്റെ അമ്മയോട് ആൺ മോശമായി എന്തോ ഫോണിൽ പറഞ്ഞതാണ് കൊലപാതകത്തിന് കാരണം
കൊച്ചി: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവിന് ദാരുണാന്ത്യം. മരിച്ചത് 31 വയസുള്ള പിറവം കക്കാട് സ്വദേശി അരുൺ പ്രകാശാണ്.
പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തടുർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെ 12:15 നും 1:30നും ഇടയിൽ പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപമാണ്. വാക്കു തർക്കത്തിനിടെ സുഹൃത്ത് ജിഷ്ണു കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ അരുണിന് എഴുപതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അരുൺ ജിഷ്ണുവിന്റെ അമ്മയോട് ഫോണിൽ എന്തോ പറഞ്ഞതിന്റെ പേരിലായിരുന്നു ഈ ക്രൂരകൃത്യമെന്നാണ് പോലീസ് റിപ്പോർട്ട്. സംഭവത്തെ തടുർന്ന് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.