SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

പവർകട്ട് സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ ആൾ പിടിയിൽ

Kochi

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരി വൈദ്യുത തടസമുണ്ടാക്കിയ പ്രതി അറസ്റ്റിൽ

Edited by Ajitha Kumari Updated by Ajitha Kumari
Published: Oct 19, 2026, 04:08 PM | Updated: Oct 19, 2026, 04:08 PM

കൊച്ചി: പവർകട്ട് സമയത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലത്തിലെ ഫ്യൂസ് ഊരി വൈദ്യുത തടസമുണ്ടാക്കിയ പ്രതി അറസ്റ്റിൽ. കൈതാരം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശത്തെ കെഎസ്ഇബി ട്രാസ്‌ഫോമറിന്റെ ഫ്യൂസ് ഊരിയാണ് ഇയാൾ തടസമുണ്ടാക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്തത് പൂനെയിൽ നിന്നാണ്. പറവൂരിൽ വ്യാപകമായി ട്രാൻസ്ഫോർമറുകളിൽ നിന്നും ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വൈദ്യുതി പ്രതിസന്ധി സമയത്താണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. കെഎസ്ഇബി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പോലീസ് പിടികൂടിയത്.

പ്രതിയെ പിടികൂടിയത് പൂനെയിൽ നിന്നാണ്. നേരത്തെ സംഭവത്തിൽ രാഷ്‌ടീയ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും എന്നാൽ പ്രതിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടയിൽ മരട് സെക്സ് റാക്കറ്റ് കേസ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാത്തലവൻ അറസ്റ്റിലായി. ആലുവ സ്വദേശി നൗഫൽ ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.

അതിജീവിതയുടെ പേരടക്കം സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. മോഡലിംഗിന്റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ചു സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് മരട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ പ്രതിയായ തൻറെ ലിവിങ് ടുഗദറിനെ ഒഴിവാക്കണം എന്നായിരുന്നു നൗഫലിന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author