വാഴക്കുലയ്ക്കുള്ളിൽ MDMA കടത്ത്; മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി കൊച്ചിയിൽ പിടിയിൽ
വാഴക്കുലയുടെ ഇടയിലാണ് ഇയാൾ മയക്കുമരുന്ന് വച്ച് കടത്തുന്നത്.
കൊച്ചി: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി കൊച്ചിയിൽ പിടിയിൽ. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഹരിപ്പാട് സ്വദേശി ധനേഷ് എസ് നായരാണ് പിടിയിലായത്.
ഇയാളുടെ കയ്യിൽ നിന്നും 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 180 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായ ഹരികൃഷ്ണൻ എന്നയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഡാനി എന്ന ധനേഷിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
പിടിയിലായ ഡാനി ബംഗളൂരുവിൽ നിന്നും മൈസൂർ വഴി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. ഡാഡ്‌നി മൈസൂരുവിന് അടുത്തുള്ള നഞ്ചൻഗുഡിയിലാണ്. ഇയാൾ അവിടെ വാഴത്തോട്ടമുണ്ട്. ഇവിടെ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു വച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്തുന്നത് എന്നാണ് പോലീസ് പറയുന്നത്.
അങ്കമാലി റെയിൽവേ ഗേറ്റിന് സമീപം ഒരാൾ പതുങ്ങി നിൽക്കുന്നത് കണ്ട പോലീസ് സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് അത് ധനേഷാണെന്ന് മനസിലായത്. ഇയാൾ ലഹരിമരുന്ന് വിൽപ്പന നടത്തുന്നത് ഇൻസ്റ്റാഗ്രാം വഴിയാണെന്നും വിതരണം നടത്തുന്നത് കൊറിയർമാരെ ഉപയോഗിച്ചാണെന്നും പോലീസ് പറഞ്ഞു.
ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.