MDMA Smuggling Case: വാഴക്കുലയുടെ മറവിൽ എംഡിഎംഎ കടത്ത്; മികച്ച കര്‍ഷകനുള്ള അവാര്‍ഡ് പിന്‍വലിക്കുമെന്ന് സർക്കാർ
MDMA Smuggling: മികച്ച യുവ സർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ധനേഷിന് 2023 ലാണ് ലഭിച്ചത്
കൊച്ചി: വഴക്കുലകൾക്കുള്ളിൽ മയക്കുമരുന്ന് കടത്തിയെന്ന കേസിൽ അറസ്റ്റിലായ ധനേഷ് എസ് നായർക്ക് നൽകിയ കർഷക അവാർഡ് പിൻവലിക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു വരുണാതായി കൃഷി മന്ത്രി അറിയിച്ചിട്ടുണ്ട്.
ഹരിപ്പാട് സ്വദേശിയായ ധനേഷ് എസ നായരേ കഴിഞ്ഞ ദിവസമാണ് ആലുവയിൽ നിന്നും 800 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അവാർഡ് ജേതാവായ കർഷകൻ മയക്കുമരുന്ന് കള്ളക്കടത്തിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നാസ്ഡാത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി ഡയറക്‌ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അവാർഡ് പിൻവലിക്കാനുൾപ്പെടെയുള്ള തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രതി നടത്തിയത് ഒരു കർഷകനും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും കർഷകരുടെ മനസ്സ് മണ്ണിന്റെ ജൈവഗന്ധത്തിലും കഠിനാധ്വാനത്തിലൂടെ അവർ ചൊരിയുന്ന വിയർപ്പിലുമാണ് വേരൂന്നിയതെന്നും. കുറ്റാരോപിതനായ കർഷകൻ ചെയ്തത് മുഴുവൻ കർഷക സമൂഹത്തിനും അപമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തായതോടെയാണ് സർക്കാർ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. പിടിയിലായ ധനേഷ് എസ് നായർക്ക് നൈജീരിയൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസിന് സംശയമുണ്ട്.
ഇയാൾ കഴിഞ്ഞ 3 വർഷമായി ലഹരിക്കടത്ത് നടത്തി വരികയായിരുന്നുവെന്നും ലഹരി കടത്താനുള്ള വിവരങ്ങൾ ഇയാൾ ഇൻസ്റ്റാഗ്രാം വഴിയായിരുന്നു കൈമാറിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്ക് മൈസൂരുവിൽ വാഴത്തോട്ടമുണ്ട്. അവിടെ നിന്നും കയറ്റിവിടുന്ന വഴക്കുലകളിൽ ഒളിപ്പിച്ചാണ് ഇയാൾ എംഡിഎംഎ കടത്തിയിരുന്നത്. ഈ രീതിയിൽ ഇയാൾ ലഹരിക്കക്കടത്ത് 2023 മുതൽ തുടങ്ങിയിരുന്നുവെന്ന് സമ്മതിച്ചതായിട്ടാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ധനേഷിന്റെ കാരിയർമാരായ ഹരികൃഷ്‌ണനും ഷിനുവും എംഡിഎംഎയുമായി പോലീസ് പിടിയിലായത്തിലൂടെയാണ് . ധനേഷിൻറെ ലഹരിക്കച്ചവടം പുറം ലോകം അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.