SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

MDMA: വാഴക്കുലയുടെ മറവിൽ എംഡിഎംഎ കടത്ത്; ഡാനിക്ക് നൈജീരിയൻ ലഹരി സംഘങ്ങളുമായും ബന്ധം!

Kochi

Kochi MDMA Smuggling: അറസ്റ്റിലായ ധനേഷ് എസ് നായർക്ക് നൈജീരിയൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ?

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 10, 2026, 11:55 AM | Updated: Nov 10, 2026, 11:55 AM

കൊച്ചി: വാഴക്കുലയുടെ മറവിൽ ലഹരിമരുന്ന് കടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ധനേഷ് എസ് നായർക്ക് നൈജീരിയൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.

ഇയാൾ കഴിഞ്ഞ 3 വർഷമായി ലഹരിക്കടത്ത് നടത്തി വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. ലഹരി കടത്താനുള്ള വിവരങ്ങൾ ഇയാൾ ഇൻസ്റ്റാഗ്രാം വഴിയായിരുന്നു കൈമാറിയിരുന്നത്. ഇയാൾക്ക് മൈസൂരുവിൽ വാഴത്തോട്ടമുണ്ട്. അവിടെ നിന്നും കയറ്റിവിടുന്ന വഴക്കുലകളിൽ ഒളിപ്പിച്ചാണ് ഇയാൾ എംഡിഎംഎ കടത്തുന്നത്.

ഇയാൾ ഇത്തരത്തിലുള്ള ലഹരിക്കക്കടത്ത് 2023 മുതൽ തുടങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ധനേഷ് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്. ഇതിനിടയിൽ മികച്ച യുവ സർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പിയൂരസ്‌ക്കാരം ധനേഷിന് 2023 ൽ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ധനേഷിന്റെ കരിയർമാരായ ഹരികൃഷ്‌ണനും ഷിനുവും എംഡിഎംഎയുമായി പോലീസ് പിടിയിലായി. ഇവരുവഴിയാണ് ധനേഷ് ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

ഇവരിൽ നിന്നാണ് അന്വേഷണ സമം ധനേഷിനെ കുറിച്ച് അറിഞ്ഞത്. ധനേഷ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത് പക്ഷിക്കൂട്ടിലെ പത്രത്തിനുള്ളിലായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് പരിശോധിച്ചാലും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. ധനേഷ് മയക്കുമരുന്ന് ശേഷഖരിച്ചിരുന്നത് ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമാണ്. ധനേഷിന്റെ ഈ സംഘത്തിൽ നിരവധിപേർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇയാൾ നൈജീരിയൻ വംശജരിൽ നിന്നും മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഇത് ധനേഷ് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് കൈമാറും.

ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ നിരവധി തവണ വാഴക്കുലകൾക്കിടയിൽ വച്ച് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നും ധനേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെയായിരുന്നു ഹരിപ്പാട് സ്വദേശി ഡാനി എന്ന് വിളിക്കുന്ന ധനേഷ് എസ നായരേ ആലുവ ഡിവെഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്കമാലിയിൽ വച്ച് പിടികൂടിയത്. ആ സമയം ഇയ്യാലിൽ നിന്നും 803 ഗ്രാം ഹഷീഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. ജർമ്മനിയിൽ പഠനം നടത്തിയ ധനേഷ് 2018 പ്രളയ സമയത്താണ് കേരളത്തിൽ മടങ്ങിയെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author