SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kochi Sky Metro: കൊച്ചിയിലേക്ക് സ്കൈ മെട്രോ? മട്ടാഞ്ചേരി-സൗത്ത് സ്റ്റേഷന്‍ യാത്ര വെറും 15 മിനിറ്റില്‍!

Kochi

മട്ടാഞ്ചേരി മുതല്‍ എറണാകുളം സൗത്ത് വരെ ചെലവ് കുറഞ്ഞ സ്കൈ മെട്രോ പദ്ധതി കൊച്ചിയില്‍ നടപ്പിലാക്കാന്‍ മെട്രോ മാന്‍ ഇ. ശ്രീധരന്‍.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 15, 2026, 03:13 PM | Updated: Nov 15, 2026, 03:13 PM

കൊച്ചിയിൽ മട്ടാഞ്ചേരി മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വരെയുള്ള 9 കിലോമീറ്റർ ദൂരം വെറും 15 മിനിറ്റിൽ പിന്നിടാൻ സഹായിക്കുന്ന സ്കൈ മെട്രോ പദ്ധതി മെട്രോ മാൻ ഇ. ശ്രീധരൻ നിർദേശിച്ചു. സസ്പെൻഡഡ് പോഡ് അധിഷ്ഠിത ഗതാഗത സംവിധാനമാണിത്.

കിലോമീറ്ററിന് 200 കോടി രൂപയിലേറെ ചെലവ് വരുന്ന പരമ്പരാഗത മെട്രോയിൽ നിന്ന് വ്യത്യസ്തമായി 100 കോടി രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപം തുടങ്ങി വെണ്ടുരുത്തി പാലം വഴി എറണാകുളം സൗത്ത് സ്റ്റേഷനിൽ അവസാനിക്കുന്ന പാതയാണിത്. 9 കിലോമീറ്റർ ദൂരത്തിൽ ആകെ 10 സ്റ്റേഷനുകളുണ്ടാകും. തൂണുകൾ 200 മുതൽ 300 മീറ്റർ വരെ ഇടവേളകളിൽ സ്ഥാപിക്കാം. റിജിഡ് സ്റ്റീൽ ഗർഡറുകളിൽ തൂക്കിയിട്ടിരിക്കുന്ന പാസഞ്ചർ പോഡുകളാണ് ഉപയോഗിക്കുന്നത്. ഏകദേശം 16 യാത്രക്കാരെ വീതം വഹിക്കാൻ കഴിയുന്ന ഇതിന് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകും.

15 മിനിറ്റിൽ 300 യാത്രക്കാരെയും മണിക്കൂറിൽ 1200 പേരെയും 10 മണിക്കൂർ പ്രവർത്തന സമയത്ത് ആകെ 12,000 പേരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. ഷാർജയിൽ അടുത്തിടെ നടപ്പിലാക്കിയ സ്കൈ മെട്രോ സംവിധാനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പഠനവിധേയമാക്കണമെന്നും വിദഗ്ധരുടെ സഹായത്തോടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നും ഇ. ശ്രീധരൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author