SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Nedumbassery Accident: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം, ആവശ്യവുമായി ഗോപികയുടെ കുടുംബം

Kochi

നെടുമ്പാശേരി അപകടത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി ഗോപികയുടെ കുടുംബം രംഗത്ത്.

Edited by Karthika V Updated by Karthika V
Published: Oct 22, 2026, 03:10 PM | Updated: Oct 22, 2026, 03:10 PM

കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി മരിച്ച ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം ഇതിനായി നിർദേശിച്ചിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ​ഗോപികയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്.

അതേസമയം, എറണാകുളം സെഷൻസ് കോടതിയില്‍ പ്രതിഭാ​ഗം ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് നിഷേധിച്ചിരുന്നു. പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

അതിനിടെ കേസുമായി ബന്ധപ്പെട്ട് മരിച്ച ദേവികയുടെ വയനാട് മടക്കിമലയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണസംഘം മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മൊഴിയെടുക്കാനെത്തിയത്. അപകടത്തിൽ കൊല്ലപ്പെട്ട ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരുടെ കുടുംബാംഗങ്ങളുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്നാണ് വിവരം.

അതേസമയം, കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ദേവികയുടെ കുടുംബം ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

ഒക്ടോബർ 11-ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ 19-കാരനായ ഡ്രൈവർ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ (Culpable Homicide) ചുമത്തിയാണ് കേസെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author