SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Priyadarshini Bus Conductor Suspension: പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം: പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ

പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർത്ഥിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.

Edited by Karthika V Updated by Karthika V
Published: Sep 27, 2026, 08:05 PM | Updated: Sep 27, 2026, 08:05 PM

കൊച്ചി: പറവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രിയദർശിനി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടി. അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കണ്ടക്ടർക്കും കണ്ടക്ടറെ പിന്തുണച്ച മൂന്ന് യാത്രക്കാർക്കുമെതിരെ നോർത്ത് പറവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി വ്യക്തമാക്കി. യാത്രക്കാരോട് മാന്യമായും സൗഹാർദപരമായും പെരുമാറാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'പ്രിയദർശിനി' ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ കണ്ടക്ടർക്കെതിരെ കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. 'കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ല' എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സീറോ ടിക്കറ്റ് നൽകാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനുപുറമെ കണ്ടക്ടർ തന്നോട് അസഭ്യം പറഞ്ഞതായും ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി നോർത്ത് പറവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ സംഭവം തനിക്ക് വലിയ മാനസിക വിഷമവും നാണക്കേടുമുണ്ടാക്കിയെന്നും, വിഷയത്തിൽ അടിയന്തര നടപടിയെടുത്ത് നീതി ഉറപ്പാക്കണമെന്നുമാണ് പെൺകുട്ടി പരാതിയിൽ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author