SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sabarimala Temple: ശബരിമലയിലെ നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വംബോർഡിന് 17.14 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്

വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വംബോർഡിന് ഹൈക്കോടതി നിർദേശം നൽകി.

Written By Roniya Baby Updated by Roniya Baby
Published: Sep 24, 2026, 02:15 PM | Updated: Sep 24, 2026, 02:15 PM

കൊച്ചി: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന നടത്തിയതിലെ ക്രമക്കേട് മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലൻസ് കണ്ടെത്തൽ. 2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള കാലയളവിലെ വിൽപനയിലാണ് ഈ പണനഷ്ടം സംഭവിച്ചത്.

ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അശ്രദ്ധയും വീഴ്ചയുമാണ് നഷ്ടത്തിന് പ്രധാനകാരണമെന്നും വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതായും വ്യക്തമാക്കുന്നു. എന്നാൽ, ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനായി വ്യക്തിപരമായി പണം കവർന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കേസിലെ ഒന്നാംപ്രതിയൊഴികെ മറ്റുള്ളവർക്കെതിരെ തട്ടിപ്പ് കുറ്റം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നെയ്യ് ഉത്പാദനം മുതൽ വിൽപ്പന വരെയുള്ള വിവിധ ഘട്ടങ്ങളിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാൻ തക്ക തെളിവുകൾ ഇതിൽ ഇല്ല.

ഇതേ തുടർന്ന് വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. ഭാവിയിൽ ഇത്തരം വീഴ്ചകൾ പൂർണമായി ഒഴിവാക്കുന്നതിനായി വിജിലൻസ് മുന്നോട്ടുവച്ച ശുപാർശകൾ കോടതി അംഗീകരിക്കുകയും ചെയ്തു. നെയ്യ് സൂക്ഷിക്കുന്ന സംഭരണ ടാങ്കുകൾ ശാസ്ത്രീയ രീതിയിൽ കാലിബ്രേറ്റ് ചെയ്യുക, അക്കൌണ്ടിങ് പൂർണമായും കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നതിനൊപ്പം ഡിജിറ്റൽ ഫ്ലോ മീറ്ററുകൾ സ്ഥാപിക്കുക, വിൽപ്പന കൌണ്ടറുകളിൽ ഉയർന്ന ഗുണനിലവാരമുള്ള സിസിടിവി ക്യാമറകൾ ഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author