Kerala Police: പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്
Students Clash: തൃക്കാക്കര ബിഎം നഗറിൽ സ്വകാര്യ ഫുട്ബോൾ ടർഫിൽ വച്ചാണ് സംഘർഷമുണ്ടായത്.
കൊച്ചി: കൊച്ചിയിൽ ഫുട്ബോൾ ടൂർണമെൻറ് നടക്കുന്നതിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്ന് തർക്കവും സംഘർഷവും. സംഭവത്തിൽ 21 വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര പോലീസാണ് കേസെടുത്തത്.
തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെൻറിൽ ആണ് ആദ്യം സംഘർഷം ഉണ്ടായത്. ഈ സംഭവത്തിൽ ലഭിച്ച പരാതിയിൽ പോലീസ് 14 വിദ്യാർഥികളുടെ പേരിൽ കേസെടുത്തു.
മറ്റൊരു സംഭവത്തിൽ കാഴ്ച പരിമിതിയുള്ള വിദ്യാർഥിയെ മർദ്ദിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിൽ പോലീസ് ഏഴ് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. രണ്ട് സംഭവങ്ങളിലുമായി പ്രതികളായത് കുസാറ്റിലെ വിദ്യാർഥികളാണെന്ന് പോലീസ് പറയുന്നു. പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.