SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ernakulam Court Theft: എറണാകുളം ജില്ലാ കോടതിയിൽ മോഷണം: റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി

Kochi

എറണാകുളം ജില്ലാ കോടതിയിൽ 124 തൊണ്ടിമുതലുകൾ മോഷണം പോയി. സംഭവത്തിൽ പോലീസ് കേസെടുത്തു.

Edited by Karthika V Updated by Karthika V
Published: Nov 02, 2026, 03:24 PM | Updated: Nov 02, 2026, 03:24 PM

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയി. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകൾ മോഷണം പോയതായാണ് വിവരം. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലുകളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. മോഷണം പോയതിനെ തുടർന്ന് ജൂനിയർ സൂപ്രണ്ടിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് മോഷണം പോയിട്ടുള്ളത്.

സ്‌ട്രോംഗ് റൂമിൽ മോഷണം നടന്ന വിവരം ജൂനിയർ സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ കോടതിയിൽ മുൻപും ഇത്തരത്തിൽ തൊണ്ടിമുതൽ മോഷണം പോയിട്ടുണ്ട്. നേരത്തെ അഭിമന്യു കൊലക്കേസിലെ കുറ്റപത്രം ഉൾപ്പെടെയുള്ള 11 പ്രധാനപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്. തുടർന്ന് പ്രോസിക്യൂഷന്റെയും പോലീസിന്റെയും കൈവശമുള്ള പകർപ്പുകൾ ഉപയോഗിച്ച് കാണാതായ രേഖകൾ പുനർനിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സമാനരീതിയിൽ തലശേരി ഫസൽ വധക്കേസിലെയും തൊണ്ടിമുതലുകൾ മോഷണം പോയിരുന്നു. ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാലയാണ് കോടതിയിൽ നിന്ന് മോഷണം പോയത്. തൂവാല 'എലി കൊണ്ടുപോയി" എന്നായിരുന്നു അത് സൂക്ഷിച്ചിരുന്ന മുദ്രവെച്ച കവറിന് പുറത്ത് ജീവനക്കാർ രേഖപ്പെടുത്തിയത്. പിന്നീടിത് കോടതിയിൽ നിന്നുതന്നെ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

TAGS:

About the Author