SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Thrikkakara Morphing Case: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പേർ പിടിയിലാകുമോ? ടെലഗ്രാം വിവരങ്ങൾ കാത്ത് പോലീസ്

തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പേർ വലയിലായേക്കും. കേസിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായി കൊച്ചി പോലീസ്.

Edited by Karthika V Updated by Karthika V
Published: Sep 14, 2026, 10:07 PM | Updated: Sep 14, 2026, 10:07 PM

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ കൊച്ചി പോലീസ് തിരിച്ചറിഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ടെലഗ്രാമിൽ നിന്നുള്ള വിവരങ്ങളും തേടുന്നുണ്ട്. അതേസമയം, കേസിൽ റിമാൻഡിലുള്ള പ്രധാന പ്രതി സനീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി.

ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര മോർഫിങ് കേസിൽ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിനാസ്പദമായ ടെലഗ്രാം പ്രീമിയം ഗ്രൂപ്പിൽ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഗ്രൂപ്പിലെ സന്ദേശങ്ങളുടെ ഉള്ളടക്കം അടക്കമുള്ള വിശദവിവരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്.

കേസിലെ പ്രതികളായ അനീഷ്, ശ്രീഹരി എന്നിവരുമായി ബന്ധമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവം മൂലം അറസ്റ്റിലേക്ക് കടക്കാനായിട്ടില്ല. ടെലഗ്രാമിൽ നിന്നുള്ള പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ ലഭ്യമാകുന്നതോടെ മാത്രമേ കൂടുതൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാകൂ എന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author