SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിൽ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഗതാഗത നിയന്ത്രണം!

Union Defence Minister: കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് കൊച്ചിയിലെത്തും

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 18, 2026, 08:15 AM | Updated: Sep 18, 2026, 08:15 AM

കൊച്ചി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കൊച്ചിയിലെത്തും. ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 04 മണിവരെയാണ് ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണം പറഞ്ഞിരിക്കുന്നത് നേവൽ ബേസ്, അറ്റ്‌ലാന്റിസ്, തേവര, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ബി.ടി.എച്ച്. റോഡ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജംഗ്ഷൻ റോഡ് എന്നിവിടങ്ങളിലാണ്.

കൂടാതെ ആലുവ-പാലാരിവട്ടം പി.‍ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായും ഗതാഗത നിയന്ത്രണമുണ്ടാകും. പ്രതിരോധ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല യാത്രക്കാരോട് കഴിവതും കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സിറ്റി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചിട്ടുണ്ട്.

ഗതാഗതനിയന്ത്രണ നിർദ്ദേശങ്ങൾ

ആലുവയിൽ നിന്നും കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി തിരിഞ്ഞുപോകണമെന്നാണ് നിർദ്ദേശം. അതുപോലെ ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

കാക്കനാടു നിന്നും ഹൈക്കോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്‌നർ റോഡിലെത്തി യാത്ര തുടരണമെന്നും. തോപ്പുംപടിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി പോകണമെന്നും നിർദ്ദേശമുണ്ട്.

ആലുവയിൽ നിന്നും ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച്. 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author