SOCIAL MEDIA

Newsletter

PARTNER SITES
icons Kochi icons Kerala icons National icons International icons Entertainment icons Short Videos icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

Kochi

Kalamassery Gang Rape: സ്പായിൽ മാനേജരായി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ കൊച്ചിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 05, 2026, 08:04 AM | Updated: Oct 05, 2026, 08:04 AM

കൊച്ചി: കളമശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങളും പകർത്തിയതായിട്ടാണ് പരാതിയിൽ പറയുന്നത്.

കേസിൽ പ്രതികളായ ശ്രീജിത്ത്, ജിത്തു എന്നിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇവർ യുവതിയെ പീഡിപ്പിച്ചത്. യുവതി ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ്.

പോലീസ് പറയുന്നത് അനുസരിച്ചു കേസിൽ മറ്റൊരു യുവതി കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്.

സംഭവം നടന്നത് ഈ മാസം രണ്ടിനാണ്. യുവതിയെ നാലുപേർ ചേർന്നാണ് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം വിവരം ഭർത്താവിനോട് പറയുകയും തുടർന്ന് യുവതി പോലീസ് പരാതി നൽകുകയുമായിരുന്നു.

സംഭവത്തിൽ പിടിയിലായ പ്രതികൾ എറണാകുളം സ്വദേശികളാണ്. പോലീസ് വിഷയത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തുകയാണ്. യുവതിയെ ഇന്റർവ്യൂവിന്റെ പേരിൽ കൊച്ചിയിലെ ലോഡ്ജിൽ വിളിച്ചു വരുത്തുകയറും അവിടെ വച്ച് ലഹരി നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സംഭവം ആരോടും പറയാതിരിക്കാനാണ് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കേസിലെ മറ്റു പ്രതികളെ പോലീസ് തിരയുന്നുണ്ട്. പ്രതികൾക്ക് സ്പായുടെ മറവിൽ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author