Crime News: ബൈക്കിൽ കാർ ഇടിപ്പിച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ
ആക്രമണം നടത്തിയ വിഷ്ണു (31), കനീഷ് (41), ഷാജി (46), റെജിൻ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: പറവൂർ അണ്ടർപാസിന് സമീപം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. പെരുമ്പടന്ന മട്ടുമ്മൽ വിഷ്ണു (31), പട്ടണം വേലൻ പറമ്പിൽ കനീഷ് (41), ആലംതുരുത്ത് മണപ്പുറത്ത് ഷാജി (46), മൂത്തകുന്നം മാളിയൻ കരകളത്തി പറമ്പിൽ റെജിൻ (30) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയോടെ ചിറ്റാറ്റുകര അണ്ടർപാസിന് അടുത്തായിരുന്നു സംഭവം നടക്കുന്നത്. ആക്രമണത്തിൽ തെക്കുംപുറം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിനാണ് പരിക്കേറ്റത്. കാറിൻറെ ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരുന്നതിനെച്ചൊല്ലിയുള്ള തർക്കവും കാറിൻറെ ചില്ല് കല്ലെറിഞ്ഞു തകർത്തുവെന്ന ആരോപണവുമാണ് അക്രമത്തിലേക്ക് നയിച്ചത്.
പ്രജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കികലേക്ക് പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറ്റുകയും തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ സി ബിനു, എസ്ഐ കെ.വി. ജിതിൻ, എസ്.സി.പി.ഒമാരായ മിറാജ്, സിമിൻറാം, അനീഷ്, സിപിഒമാരായ ജിനു പ്രകാശ്, ജിനു മോൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.