Kozhikode Rotten Eggs: കുന്നമംഗലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന, 16,000-ത്തിലധികം പഴകിയ മുട്ടകൾ പിടിച്ചെടുത്തു
മാവൂരിലെ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബേക്കറികളിലേക്ക് എത്തിക്കാൻ എന്ന് സംശയിക്കുന്ന 16,000-ത്തിലധികം മോശമായ മുട്ടകൾ പിടിച്ചെടുത്തത്.
കോഴിക്കോട്: കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കാനാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നാണ് സംശയം. പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
മാവൂർ ഗ്വാളിയർ റയൺസ് മേഖലയിലെ പുനത്തിൽ, PU എഗ്സ്റ്റോർ എന്നീ രണ്ട് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രതിദിനം ഏകദേശം 2.75 ലക്ഷം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളാണിവ.
നല്ല മുട്ടകൾക്കൊപ്പമാണ് പൊട്ടിയതും ചീഞ്ഞതും പുഴു അരിച്ചതുമായ മുട്ടകൾ എസി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ചിരുന്നത്. സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം (2006) പ്രകാരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ്, കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അനു എ.പി, എലത്തൂർ ഫുഡ് സേഫ്റ്റി ഓഫീസർ വിമൽ സി.എ, അസിസ്റ്റന്റ് ബിജിത എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.